ബീഡിത്തൊഴിലാളികളെ സിപിഎം ഓപ്പണ്‍ വോട്ട് ചെയ്യിച്ചു: സുധാകരന്‍
കണ്ണൂര്‍: ദിനേശ് ബീഡി തൊഴിലാളി മേഖലയിലെ വോട്ടര്‍മാരെ സിപിഎം നിര്‍ബന്ധിച്ച് ഓപ്പണ്‍ വോട്ടു ചെയ്യിച്ചതായി കെ.സുധാകരന്‍ എംഎല്‍എ ആരോപിച്ചു.
ബീഡിത്തൊഴിലാളികള്‍ക്ക് പാര്‍ട്ടിയോടുള്ള എതിര്‍പ്പു മൂലം വോട്ട് മറിച്ചുചെയ്യുമെന്ന സംശയത്താലാണ് യുവാക്കളടക്കമുള്ളവരെ ഓപ്പണ്‍ വോട്ടിന് നിര്‍ബന്ധിച്ചത്.
കണ്ണവം പൊലീസ് സ്റ്റേഷന്‍ സബ്ഇന്‍സ്പെക്ടര്‍ എല്‍ഡിഎഫിനു വേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥന നടത്തിയതായും എല്‍ഡിഎഫിനു വോട്ടു ചെയ്യാന്‍ ചിലരെ ഭീഷണിപ്പെടുത്തിയതായും സുധാകരന്‍ ആരോപിച്ചു.












Click it and Unblock the Notifications