അലാറം: എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി ഇറക്കി
മുംബൈ: തെറ്റായ അലാറം മുഴങ്ങിയതിനെ തുടര്‍ന്ന മുംബൈയില്‍ നിന്നും ലണ്ടിനിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനം ബുക്കാറെസ്റ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.
200 യാത്രക്കാരുമായി ജൂണ്‍ രണ്ട് വ്യാഴാഴ്ച രാത്രി പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് ബുക്കാറെസ്റ് വിമാനത്താവളത്തില്‍ ഇറക്കിയത്.
കോക്ക്പിറ്റിലുണ്ടായ ഒരു മുന്നറിയിപ്പു സംവിധാനത്തില്‍ നിന്നാണ് അലാറം മുഴങ്ങിയതെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ വ്യക്തമായി. പരിശോധനകള്‍ക്കു ശേഷം വിമാനം പിന്നീടു പുറപ്പെടുമെന്ന് എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.












Click it and Unblock the Notifications