പ്ലാറ്റ്ഫോം ടിക്കറ്റ് വര്‍ധന പിന്‍വലിച്ചു
ചെന്നൈ: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് പിന്‍വലിക്കുന്നതായി സതേണ്‍ റെയില്‍വെ അറിയിച്ചു. ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ നടപടി.
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ച് രൂപയായി ഉയര്‍ത്തിയ നടപടിയാണ് പിന്‍വലിച്ചത്. പഴയ നിരക്കായ മൂന്ന് രൂപ നിലനിര്‍ത്താനാണ് തീരുമാനം.
പ്ലാറ്റ്ഫോമിലെ തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ടിക്കറ്റ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുകയും ചെയ്തു. പുതിയ ഉത്തരവ് വന്നതോടെ പഴയ നിരക്ക് തന്നെ നല്‍കിയാല്‍ മതിയാവും.












Click it and Unblock the Notifications