നെല്ല് സംഭരണം ശനിയാഴ്ച തുടങ്ങും
കോട്ടയം: സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ നിന്ന് വിരുദ്ധമായി നാല് ദിവസം വൈകി ജൂണ്‍ നാല് ശനിയാഴ്ച നെല്ല് സംഭരണം തുടങ്ങും. മന്ത്രിയുടെ ഉദ്ഘാടനചടങ്ങോടെ സംഭരണം ആഘോഷമാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ നീക്കം.
ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് കുട്ടനാട് നാരകത്തറയില്‍ ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശ് സംഭരണം ഉദ്ഘാടനം ചെയ്യും. ജീവന്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്നാണ് ആദ്യം നെല്ല് സംഭരിക്കുക.
സംഭരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ സിവില്‍ സപ്സൈസ് കോര്‍പ്പറേഷന്‍ വെള്ളിയാഴ്ച തന്നെ നെല്ല് ശേഖരിച്ചു തുടങ്ങാന്‍ തയ്യാറായതാണെങ്കിലും സംഭരണം ആഘോഷമാക്കി മാറ്റാനായി സര്‍ക്കാര്‍ അത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
പാലക്കാടും നെല്ല് സംഭരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നെല്ല് സംഭരണ തുക സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ സംഭരണം തുടങ്ങുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ വിക്രമന്‍നായര്‍ പറഞ്ഞു.
സംഭരണ തുക ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരു ക്വിന്റല്‍ സംഭരിക്കാന്‍ 85 മുതല്‍ 87 വരെ രൂപ മില്ലുകാര്‍ക്ക് ചെലവിനത്തില്‍ നല്‍കും. നെല്ല് സംഭരിക്കുന്ന തുക വെളിപ്പെടുത്തേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.












Click it and Unblock the Notifications