കൈക്കൂലി: അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറസ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് അറസ്റുചെയ്തു.
ജൂണ്‍ നാല് ശനിയാഴ്ച രാവിലെയാണ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതിയിലെ അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എം.അസൈനാരെ അറസ്റിലായത്. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതിയില്‍ നടക്കുന്ന ഒരു കേസിലെ സാക്ഷിയായ ടി.മോഹനനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്.
സിപിഎം പ്രവര്‍ത്തകര്‍ മോഹനന്റെ വീട് തകര്‍ത്ത കേസിന്റെ നടത്തിപ്പ് ഊര്‍ജ്ജിതമാക്കാനും കേസിലെ മറ്റ് സാക്ഷികളായ അദ്ദേഹത്തിന്റെ ഭാര്യയേയും മകനേയും കേസില്‍ ഉള്‍പ്പെടുത്താതിരിക്കാനുമാണ് അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നൂറ് രൂപ അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങിയിരുന്നതായും വിജിലന്‍സ് കണ്ടെത്തി.












Click it and Unblock the Notifications