ഗോവ: കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും
പണാജി: ഗോവയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വിജയിച്ചു. ഇവിടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചേക്കും.
മഡ്ഗാവ്, അലഗാവ് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബെനേലിയം മണ്ഡലത്തില്‍ എന്‍സിപി ജയിച്ചു.
34 അംഗ നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസിന് 17ഉം സഖ്യകക്ഷിയായ എന്‍സിപിക്ക് രണ്ടും എംജിപിക്ക് ഒന്നും സീറ്റുണ്ട്. 20 സീറ്റുകളുള്ള മുന്നണി ഇതോടെ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ബിജെപിക്ക് 14 സീറ്റാണ് ഗോവയിലുള്ളത്.












Click it and Unblock the Notifications