തന്റെ വിലയിരുത്തല്‍ തെറ്റിയെന്ന് ആന്റണി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ തെറ്റിയെന്ന് എ. കെ. ആന്റണി.
സിപിഎമ്മിന്റെ കുത്തക സീറ്റുകളായ കൂത്തുപറമ്പും അഴീക്കോടും യുഡിഎഫ് വിജ-യം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇത്രയേറെ ഭൂരിപക്ഷം കിട്ടുമെന്ന് കരുതിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ എല്‍ഡിഎഫിന് വോട്ട് കുറയുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആ കണക്കുകൂട്ടല്‍ തെറ്റി.
ജനവിധി പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തര്‍ക്കിച്ച് ജനവിധിയുടെ തിളക്കം കുറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു. തോല്‍വിക്കുള്ള കാരണങ്ങള്‍ ചര്‍ച്ചാ വിഷയമാക്കേണ്ടതില്ല. പരീക്ഷയില്‍ തോറ്റ ശേഷം തോറ്റതിന്റെ കാരണം പറഞ്ഞിട്ട് കാര്യമില്ല. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറാവുകയാണ് വേണ്ടത്.
ചേര്‍ത്തലയിലെ ഉപതിരഞ്ഞെടുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ല. ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷണറാണ്- ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications