Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊത്തം യുഡിഎഫ് വോട്ടിനേക്കാള്‍ ഭൂരിപക്ഷം

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയ ഭൂരിപക്ഷം യുഡിഎഫിന് മൊത്തം കിട്ടിയ വോട്ടുകളേക്കാള്‍ 9,000ഓളം വോട്ടുകള്‍ കൂടുതല്‍.

45,377 വോട്ടിന്റെ ഭൂരിപക്ഷമാണ് കൂത്തുപറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ നേടിയത്. യുഡിഎഫിന് കൂത്തുപറമ്പില്‍ കിട്ടിയ വോട്ട് 36,466 ആണ്. എല്‍ഡിഎഫിന് കിട്ടിയത് 81,780 വോട്ടും.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ ലഭിച്ചതിനേക്കാള്‍ 14,609 വോട്ടിന്റെ ഭൂരിപക്ഷം കൂടുതലാണ്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 26,757 വോട്ടിന്റെ കൂടുതല്‍ ഭൂരിപക്ഷമുണ്ട്.

അഴീക്കോട് മണ്ഡലത്തില്‍ 26,757 വോട്ടിന്റെ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫിന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ലഭിച്ചതിനേക്കാള്‍ 7,172 വോട്ടിന്റെ കൂടുതല്‍ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 16,580 വോട്ടിന്റെ കൂടുതല്‍ ഭൂരിപക്ഷമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+