Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന് ചരിത്രജയം

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ചരിത്രജയം. കൂത്തുപറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ 45,377 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണ് ജയിച്ചത്. യുഡിഎഫിലെ കെ. പ്രഭാകരനായിരുന്നു ഇവിടെ എതിര്‍സ്ഥാനാര്‍ഥി.

അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രകാശന്‍ മാസ്റര്‍ 26,376 വോട്ടിന് ജയിച്ചു. യുഡിഎഫിലെ സി. എ. അജീറിനെയാണ് പ്രകാശന്‍ മാസ്റര്‍ തോല്പിച്ചത്.

രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫ് റെക്കോഡ് ഭൂരിപക്ഷമാണ് നേടിയത്.

എല്‍ഡിഎഫ് ചരിത്രവിജയത്തിലേക്ക്
10.20 എഎം

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ചരിത്രവിജയത്തിലേക്ക് കുതിക്കുന്നു.

കൂത്തുപറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ 43,146 വോട്ടുകള്‍ക്ക് മുന്നിലാണ്. യുഡിഎഫിലെ കെ. പ്രഭാകരനാണ് ഇവിടെ എതിര്‍സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ ഇതുവരെ ആരും നേടിയിട്ടില്ലാത്ത റെക്കോഡ് ഭൂരിപക്ഷത്തിലേക്കാണ് എല്‍ഡിഎഫ് നീങ്ങുന്നത്.

അഴീക്കോട് മണ്ഡലത്തിലും വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയത്തിലേക്കാണ എല്‍ഡിഎഫ് നീങ്ങുന്നത്. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രകാശന്‍ മാസ്റര്‍ 23,617 വോട്ടുകളുടെ ലീഡ് നേടി മുന്നേറുകയാണ്.

എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തിലേക്ക്
10.00 എഎം

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തിലേക്ക്.

കൂത്തുപറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ 36,487 വോട്ടുകള്‍ക്ക് മുന്നിലാണ്. മണ്ഡലത്തില്‍ ഇതുവരെ ആരും നേടിയിട്ടില്ലാത്ത റെക്കോഡ് ഭൂരിപക്ഷത്തിലേക്കാണ് എല്‍ഡിഎഫ് നീങ്ങുന്നത്.

അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രകാശന്‍ മാസ്റര്‍ 20,448 വോട്ടുകളുടെ ലീഡ് നേടി മുന്നേറുകയാണ്.

എല്‍ഡിഎഫിന് വന്‍ലീഡ്
9.50 എഎം

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വന്‍ലീഡ്. കൂത്തുപറമ്പ് മണ്ഡലത്തില്‍ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ 34,412 വോട്ടുകള്‍ക്ക് മുന്നിലാണ്.

അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രകാശന്‍ മാസ്റര്‍ 20,080 വോട്ടുകളുടെ ലീഡ് നേടി മുന്നേറുകയാണ്.

ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് ലീഡ്
9.32 എഎം

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ലീഡ്. കൂത്തുപറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ 24,866 വോട്ടിന്റെ വന്‍ലീഡാണ് നേടിയിരിക്കുന്നത്.

അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രകാശന്‍ മാസ്റര്‍ 8632 വോട്ടുകള്‍ക്ക് മുന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+