ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: പി. ജയരാജന്‍
കണ്ണൂര്‍: കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് നേടിയ ഉജ്വലവിജയത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പി. ജയരാജന്‍ ആവശ്യപ്പെട്ടു.
ചരിത്രവിജയമാണ് എല്‍ഡിഎഫ് ഉപതിരഞ്ഞെടുപ്പില്‍ നേടിയത്. കൂത്തുപറമ്പിലെ തിരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടി അടിച്ചേല്പിച്ചതായിരുന്നു. തനിക്കെതിരായ കേസില്‍ വിധി വന്ന് 45 മാസത്തിനു ശേഷം റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യിപ്പിച്ചത് ഉമ്മന്‍ചാണ്ടിയാണ്.
മനസാക്ഷിവോട്ടെന്നു പറഞ്ഞ് ബിജെപി വോട്ട് ചെയ്തത് യുഡിഎഫിനാണെന്നും എന്നിട്ടും വന്‍പരാജയം ഏറ്റുവാങ്ങിയ യുഡിഎഫിന്റെ തകര്‍ച്ച ഈ തിരഞ്ഞെടുപ്പോടെ പൂര്‍ണമായെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications