ഗോവയില്‍ തിങ്കളാഴ്ച നേതാവിനെ തിരഞ്ഞെടുക്കും
പണാജി: ഗോവയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഇന്ന് യോഗം ചേരും. യോഗത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കും.
പുതിയ മന്ത്രിസഭ ഉടന്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മുന്‍ മുഖ്യമന്ത്രിമാരായ പ്രതാപ് സിംഗ് റാണെ, രവി നായിക്, ലുയിസിഞ്ഞോ ഫെലേറാ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്.
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് ഗോവയില്‍ മൂന്ന് മാസം നീണ്ടുനിന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമായത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സീറ്റിലും കോണ്‍ഗ്രസ് സഖ്യമാണ് ജയിച്ചത്. 39 അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇപ്പോള്‍ 21 അംഗങ്ങളുണ്ട്.












Click it and Unblock the Notifications