പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പ്രതീക്ഷിച്ച ഫലം ഉപതിരഞ്ഞെടുപ്പുകളില്‍ കണ്ടില്ലെന്നു സമ്മതിക്കുന്നു. കൂത്തുപറമ്പിലും അഴീക്കോടും ഇടതുമുന്നണിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പരാജയം സമ്മതിക്കുന്നുവെന്നും പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനത്തില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ഫലത്തിന് അമിതപ്രാധാന്യം നല്‍കുന്നില്ല. ഉപതിരഞ്ഞെടുപ്പിലെ പല ഘടകങ്ങളില്‍ ഒന്നു മാത്രമാണ് സര്‍ക്കാരിനെ കുറിച്ചുള്ള വിലയിരുത്തല്‍. തരം താണ പ്രചാരണം നടത്തുകയും വിഭാഗീയത മുതലെടുക്കുകയുമാണ് ഉപതിരഞ്ഞെടുപ്പിലുണ്ടായത്. ബിജെപി വോട്ടിനു വേണ്ടി യുഡിഎഫ് ശ്രമിച്ചുവെന്ന പ്രചാരണം കപടനാടകമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലത്തോടെ തെളിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന അജണ്ടയ്ക്കെതിരായ ജനവിധിയായി ഇതിനെ കാണുന്നില്ല. അതേ സമയം വികസന പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും എത്താത്തതും പരാജയകാരണമായിട്ടുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications