തിരഞ്ഞെടുപ്പുഫലം മുഖ്യമന്ത്രിക്കുള്ള മുന്നറിയിപ്പ്: വി.എസ്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനമൊഴിയണമെന്ന ശക്തമായ മുന്നറിയിപ്പാണ് കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞെടുപ്പുകളിലൂടെ ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉമ്മന്‍ചാണ്ടി നല്‍കിയ സ്മാര്‍ട്ട് സിറ്റിയുള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ ജനം തള്ളിക്കളഞ്ഞുവെന്നാണ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ച ചരിത്രവിജയം വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ നടത്തിവരുന്ന അഴിമതിഭരണത്തിനെതിരായ ശക്തമായ മുന്നറിയപ്പാണിത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്റണി സര്‍ക്കാരിനു നല്‍കിയ അതേ തിരിച്ചടി തന്നെ ഉപതെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും ലഭിച്ചിരിക്കുന്നു. 2001ല്‍ ലഭിച്ച വോട്ടുകള്‍ പോലും നിലനിര്‍ത്താന്‍ യുഡിഎഫിനായില്ലെന്നത് തോല്‍വിയുടെ ദയനീയത വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications