കരുണാകരന്‍-വെള്ളാപ്പള്ളി കൂടിക്കാഴ്ച മാറ്റി
ആലപ്പുഴ: എന്‍സിഐ നേതാവ് കെ.കരുണാകരനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും ജൂണ്‍ ആറ് തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ വച്ചുനടത്താനിരുന്ന കൂടിക്കാഴ്ചയാണ് മാറ്റിവച്ചത്.
കരുണാകരന്‍ പനിയായതിനാലാണ് കൂടിക്കാഴ്ച മാറ്റിവയ്ക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
എന്‍സിഐയുടെ രൂപീകരണത്തിനു ശേഷം കരുണാകരനു മുരളീധരനും വെളളാപ്പള്ളിയുമായി മുന്‍പും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications