Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടക്കാലാശ്വാസ റിപ്പോര്‍ട്ട് ജുലൈ 10ന് മുമ്പ്

തിരുവനന്തപുരം: ജൂലൈ പത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ ഇടക്കാല ആശ്വാസം സംബന്ധിച്ച റിപ്പോര്‍ട്ട് ശമ്പള പരിഷ്ക്കരണ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി ജൂണ്‍ ആറ് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പരിഷ്ക്കരണ കമ്മിഷന്‍ ഈ ഉറപ്പു നല്‍കിയത്.

50 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുകയും അതിന്റെ 25 ശതമാനം ഇടക്കാലാശ്വാസമായി നല്‍കുകയും ചെയ്യണമെന്ന് സര്‍വീസ് സംഘടനകള്‍ ശമ്പള പരിഷ്കരണ കമ്മീഷനോട് ആവശ്യപ്പെട്ടു. ഏഴ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കിയിട്ടുണ്ടെന്ന് വിവിധ സംഘടനകള്‍ കമ്മിഷനെ അറിയിച്ചു.

ഇടക്കാലാശ്വാസ റിപ്പോര്‍ട്ട് വൈകുന്നതിനെത്തുടര്‍ന്ന് സമരവുമായി മുന്നോട്ടു പോകാന്‍ സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കമ്മിഷന്‍ തയാറായത്.

നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 31 വരെ നീട്ടണമെന്ന കമ്മിഷന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് തീരുമാനം ഉണ്ടാകണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആശ്വാസതുക നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ ഈ ആവശ്യമുന്നയിച്ചത്. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ കമ്മിഷന്‍ ഈ ആവശ്യം അംഗീകരിച്ചു. ഇടക്കാല ആശ്വാസം സംബന്ധിച്ച വിവിധ സംഘടനകളുടെ അഭിപ്രായവും കമ്മിഷന്‍ ആരാഞ്ഞു.

എന്നു മുതലുള്ള ഇടക്കാല ആശ്വാസം നല്‍കണമെന്ന കാര്യത്തില്‍ സംഘടനകള്‍ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഇടതു സംഘടനകള്‍ 2002 മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ 2004 മുതലുള്ള ഇടക്കാല ആശ്വാസം മതിയെന്നാണ് കമ്മിഷനെ ധരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+