Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനി പാക് പൗരത്വം സ്വീകരിക്കണം: ശിവസേന

തിരുവനന്തപുരം: ജന്മനാട്ടിലെത്തിയപ്പോള്‍ സ്വരാജ്യത്തെയും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെയും അണികളെയും മറന്ന അദ്വാനി പാക് പൗരത്വം സ്വീകരിച്ച് പാകിസ്ഥാനില്‍ തന്നെ തുടരുന്നതാണ് ഉചിതമെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ് ഭുവനചന്ദ്രന്‍ പറഞ്ഞു.

ലക്ഷക്കണക്കിനു യുവാക്കളെ പ്രസ്താവനയിലൂടെ ആവേശം കൊള്ളിച്ച് അയോദ്ധ്യയിലേക്ക് നയിക്കുകയും ബാബറി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത അദ്വാനി പാകിസ്ഥാനില്‍ വച്ച് സ്വന്തം അണികളെയും പാര്‍ട്ടിയെയും തള്ളിപ്പറയുകയാണ് ചെയ്തത്. അയോദ്ധ്യാ രാമക്ഷേത്രനിര്‍മാണത്തിനു മുന്നോടിയായി ജീവന്‍ ബലികഴിക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്ത കര്‍സേവകരെ അപമാനിക്കുകയാണ് അദ്വാനി ചെയ്തത്.

ഇന്ത്യാ-പാക് വിഭജനത്തിലൂടെ വര്‍ഗീയകലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വഴിവയ്ക്കുകയും കശ്മീര്‍ പോലുള്ള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്ത മുഹമ്മാലി ജിന്നയെ മതേതരവാദി എന്നു വിളിച്ചതിലൂടെ അദ്വാനി കോടിക്കണക്കിനു വരുന്ന ഭാരതീയരെ അപമാനിച്ചിരിക്കുകയാണ്. അവസരവാദികളായ ഇത്തരം നേതാക്കളെ പാര്‍ട്ടി നേതൃത്വത്തില്‍ നിലനിര്‍ത്തണോയെന്ന് ബിജെപി തീരുമാനിക്കണം.

എന്‍ഡിഎയുടെ ഭരണകാലത്ത് ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന പ്രഖ്യാപനത്തിലൂടെ അദ്വാനിയുടെ തനിനിറം പുറത്തായിരുന്നു. ഇനി ഇങ്ങനെയുള്ള നേതാക്കള്‍ ഹൈന്ദവപ്രീണന പ്രഖ്യാപനങ്ങളുമയായി ചേര്‍ന്ന് ഭാരതത്തിലെ ഹിന്ദുജനതയെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുതെന്നും ഭുവനചന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+