വിഎച്ച്പിക്കെതിരെ ബിജെപിയുടെ പ്രകടനം
ദില്ലി: എല്‍. കെ. അദ്വാനി രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്വാനിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി.
അദ്വാനിയുടെ പൃഥീരാജ് റോഡിലള്ള വീടിനു പുറത്തു തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ അദ്വാനിയെ വഞ്ചകനെന്നു വിളിച്ച വിഎച്ച്പിക്കെതിരെ മുദ്രാവാക്യം മുഴക്കി.
പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പതാകയും പ്ലേകാര്‍ഡുകളുമായി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ അദ്വാനിയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ടെന്നു മുദ്രാവാക്യങ്ങളുയര്‍ത്തി.












Click it and Unblock the Notifications