രാജി പിന്‍വലിക്കില്ലെന്ന് അദ്വാനി
ദില്ലി: ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി പിന്‍വലിക്കില്ലെന്ന് എല്‍. കെ. അദ്വാനി വ്യക്തമാക്കി. പാകിസ്ഥാനില്‍ വച്ച് താന്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കില്ലെന്നും അദ്വാനി പറഞ്ഞു.
രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ വീട്ടിലെത്തിയ ബിജെപി നേതാക്കളോടൊണ് അദ്വാനി നിലപാട് വ്യക്തമാക്കിയത്. തന്നെ വഞ്ചകന്‍ എന്ന് ചില നേതാക്കള്‍ വിശേഷിപ്പിച്ചതില്‍ അദ്വാനിക്ക് വേദനയുണ്ടെന്നും അദ്ദേഹം രാജിപിന്‍വലിയ്ക്കാനിടയില്ലെന്നും ഒരു ബിജെപി നേതാവ് പറഞ്ഞു.
എം. വെങ്കയ്യനായിഡു, സഞ്ജയ് ജോഷി, രാജ്നാഥ്സിംഗ്, സുഷമ സ്വരാജ്, ബാല്‍ ആപ്തെ, അനന്തകുമാര്‍, ഉമഭാരതി, മുക്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയ നേതാക്കള്‍ രാജി പിന്‍വലിക്കണമെന്ന് അദ്വാനിയാേേട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ചില മുതിര്‍ന്ന നേതാക്കള്‍ മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയെ കാണും.












Click it and Unblock the Notifications