അദ്വാനി ഹിന്ദുക്കളെ വഞ്ചിച്ചുവെന്ന് സാമ്ന
മുംബൈ: മുഹമ്മദാലി ജിന്നയെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ എല്‍.കെ അദ്വാനിക്ക് ശിവസേനാ മുഖപത്രമായ സാമ്നയില്‍ രൂക്ഷവിമര്‍ശനം.ജിന്നയെ പ്രശംസിച്ച് മതേതരപ്രതിഛായയുണ്ടാക്കാന്‍ ശ്രമിച്ച അദ്വാനി 80കോടി ഹിന്ദുക്കളെയാണ് വഞ്ചിച്ചിരിക്കുന്നതെന്ന് സാമ്നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. ഇത്തരം നേതാക്കളോട് ഹൈന്ദവര്‍ ഒരിക്കലും ക്ഷമിക്കില്ല.
തന്റെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിമാത്രമാണ് ജിന്ന പാകിസ്ഥാന്‍ രൂപീകരിച്ചത്. ജിന്നയെ പ്രശംസിക്കുക മാത്രമല്ല, ബാബറ് മസ്ജിദ് തകര്‍ത്തതിന് പാക് മുസ്ലീമുകളോട് അദ്വാനി ഏതാണ്ട് മാപ്പപേക്ഷിക്കുകയും ചെയ്തു. മസ്ജിദ് തകര്‍ന്ന ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിവസമെന്ന പ്രസ്താവന അദ്വാനിക്കുണ്ടായ മനംമാറ്റത്തെയാണ് കാണിക്കുന്നത്.
ഹൈന്ദവരെ ചവിട്ടിത്താഴ്ത്തി രാഷ്ട്രീയത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അതവരുടെ പുറത്തുപോക്കിലേ അവസാനിക്കൂ. ഹിന്ദുക്കളുടെ ആത്മാഭിമാനം പണയപ്പെടുത്തിയിട്ടുള്ള യാതൊരു നേട്ടവും തങ്ങളാഗ്രഹിക്കുന്നില്ല. ശിവസേന ഇപ്പോഴും ഹിന്ദുത്വമെന്ന് ആശയത്തില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നത്.
ഹിന്ദുത്വം ഒരു ദേശീയവികാരമാണെന്നും അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ വകവയ്ക്കുന്നില്ലെന്നും അവര്‍ പാകിസ്ഥാനില്‍ തന്നെ താമസിച്ചോട്ടേയെന്നും സാമ്നയില്‍ പറയുന്നു.












Click it and Unblock the Notifications