Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള ഫാക്ടറിയുടെ ലൈസന്‍സ് പുതുക്കി

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയുടെ ലൈസന്‍സ് പെരുമാട്ടി പഞ്ചായത്ത് മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കി. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഉപാധികളോടെ ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്.

ജൂണ്‍ ആറ് തിങ്കളാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഈ മാസം 10നകം ഫാക്ടറിക്ക് ലൈസന്‍സ് നല്‍കാനാണ് ഹെക്കോടതി ഉത്തരവിട്ടിരുന്നത്. ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് ലഭിച്ചതായി കണക്കാക്കി രണ്ടു വര്‍ഷം വരെ കോള ഫാക്ടരിക്ക് പ്രവര്‍ത്തിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പഞ്ചായത്ത് മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥകള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന വ്യവസ്ഥയിലാണ് കമ്പനിക്ക് ലൈസന്‍സ് നല്‍കുന്നതെന്ന് പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈസന്‍സിനായി വ്യവസ്ഥകള്‍ പാലിച്ച് നിര്‍ദിഷ്ട ഫോമിലുള്ള അപേക്ഷയൊന്നും കമ്പനി പഞ്ചായത്തിന് നേരത്തെ നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+