അദ്വാനി ദേശസ്നേഹി: നഖ്വി
ദില്ലി: എല്‍.കെ അദ്വാനി ദേശസ്നേഹിയാണെന്ന് ബിജെപി വൈസ്പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.ഇപ്പോഴുള്ള വിവാദങ്ങളൊന്നും അദ്വാനിയുടെ പ്രതിഛായയെ ബാധിക്കില്ല.
രഥയാത്രക്കു ശേഷം ചിലര്‍ അദ്വാനിയെ വര്‍ഗീയവാദിയെന്നു വിളിച്ചു. പാക് സന്ദര്‍ശനത്തിനു ശേഷം മതേതരവാദിയായി അദ്ദേഹം മുദ്രചാര്‍ത്തപ്പെട്ടു. ഇതൊന്നും തന്നെ ദേശസ്നേഹിയെന്ന അദ്വാനിയുടെ പ്രതിഛായക്കു മങ്ങലേല്‍പ്പിക്കില്ല.
അദ്വാനി ഇന്നലെയും ഇന്നും ദേശസ്നേഹിയാണ്. നാളെയും അദ്ദേഹം ദേശസ്നേഹിയായിരിക്കും. ഇത്തരമൊരു പ്രതിഛായയുളള നേതാവ് പാര്‍ട്ടിക്കു തന്നെ അഭിമാനമാണ്.
രാജി പിന്‍വലിക്കണമെന്ന നേതാക്കളുടെ ആവശ്യം അദ്വാനി അംഗീകരിക്കുമെന്നും നഖ്വി പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications