ആന്റണി ബുധനാഴ്ച രാജിക്കത്തു നല്‍കും
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി ജൂണ്‍ എട്ട് ബുധനാഴ്ച എംഎല്‍എ സ്ഥാനം രാജിവയ്ക്കും. ഉച്ചയ്ക്ക് പതിനൊന്നരയോടെ നിയമസഭാ സ്പീക്കര്‍ക്ക് അദ്ദേഹം രാജിക്കത്ത് നല്‍കും.
രാജ്യസഭംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേര്‍ത്തലയില്‍ നിന്നുള്ള എംഎല്‍എ സ്ഥാനം ആന്റണി രാജിവയ്ക്കുന്നത്. ജൂണ്‍ പത്തിനു മുന്‍പ് രാജി വയ്കില്ലെന്നായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ചേര്‍ത്തലയില്‍ തെരഞ്ഞെടുപ്പു നടത്താതിരിക്കാനാണ് രാജിവയ്ക്കാതിരിക്കുന്നത് എന്ന പ്രതിപക്ഷാരോപണം മൂലം ഉടന്‍ രാജി വക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മൂന്നതവണ മുഖ്യമന്ത്രിയും ഒരുതവണ പ്രതിപക്ഷനേതാവുമായ ആന്റണി ചേര്‍ത്തലയില്‍ നിന്നു തന്നെയാണ് 70ല്‍ ആദ്യമായി നിയമസഭയിലെത്തിയത്. ഇപ്പോള്‍ എംഎല്‍എ സ്ഥാനം ഒഴിയുമ്പോഴും അദ്ദേഹം ചേര്‍ത്തലയുടെ തന്നെ പ്രതിനിധിയായാണ്.
ആന്റണി രാജിവയ്ക്കുന്നതോടെ ചേര്‍ത്തലയില്‍ ഉപതെരഞ്ഞെടുപ്പു നടത്താന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് ശുപാര്‍ശ ചെയ്യുമെന്നാണു കരുതുന്നത്. തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച അന്തിമതീരുമാനമെടുക്കുക തെരഞ്ഞെടുപ്പുകമ്മീഷനായിരിക്കും.












Click it and Unblock the Notifications