ജിന്ന മതേതരവാദിയല്ലെന്ന് ഗുജറാത്ത് ബിജെപി നേതാക്കള്‍
അഹമ്മദാബാദ്: മുഹമ്മദാലി ജിന്ന മതേതരവാദിയാണെന്ന് കരുതുന്നില്ലെന്ന് ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മുന്‍മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന നേതാക്കള്‍ പ്രശ്നം ചര്‍ച്ച ചെയ്തു. നരേന്ദ്രമോഡിയുടെ എതിര്‍ചേരിയില്‍ പെട്ട നേതാക്കളാണ് യോഗത്തില്‍ പ്രധാനമായും പങ്കെടുത്തത്. ജിന്ന മതേതരവാദിയല്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് ഗോര്‍ധാന്‍ സദാഫിയ പറഞ്ഞു.
അതേ സമയം പ്രശ്നത്തില്‍ നരേന്ദ്ര മോഡി തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി അദ്ദേഹം രണ്ടുതവണ ദില്ലിയിലെത്തിയിരുന്നു.












Click it and Unblock the Notifications