ഗോവ മന്ത്രിസഭ വികസിപ്പിച്ചു
പനാജി: പുതുതായി ഏഴുപേരെ ഉള്‍പ്പെടുത്തി ഗോവയിലെ പ്രതാപ്സിംഗ് റാണെ മന്ത്രിസഭ വികസിപ്പിച്ചു.
ദിഗംബര്‍ കമ്മത്ത്, ആറ്റ്നേഷ്യോ മോണ്‍സെറാറ്റേ, പാണ്ഡുരംഗ് മദകൈക്കര്‍, സുഭാഷ് ശിരോദ്കര്‍, ലൂസിഞ്ഞോ ഫെലേറോ, ജോക്യും അല്‍മാവോ, ദയാനന്ദ് നര്‍വേക്കര്‍ എന്നിവരെയാണ് പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ കമ്മത്ത്, മോണ്‍സെറാറ്റേ, മഡൈക്കര്‍ എന്നിവര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചവരാണ്.
മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്ന എന്‍സിപിയുടെ പ്രതിനിധിയായ ഫ്രാന്‍സിസ്കോ പച്ചേക്കോയുടെ പേര് മന്ത്രിമാരുടെ ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications