കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ചി മഠാധിപതിമാര്‍ കളൈവിയിലേക്കു മടങ്ങും

  • By Staff
Google Oneindia Malayalam News

കാഞ്ചീപുരം: കാഞ്ചി സ്വാമിമാരായ ജയേന്ദ്രസരസ്വതിയും വിജയേന്ദ്രസരസ്വതിയും ജൂണ്‍ 11 ശനിയാഴ്ച കളൈവിയിലേക്കു മടങ്ങും. നേരത്തെ തീരുമാനിച്ചതനുസരിച്ചാണ് മഠാധിപതിമാര്‍ മടങ്ങുന്നതെന്നും പിന്നീട് തിരിച്ചു വരുമെന്നും മഠവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ തിരിച്ചുവരുന്ന തീയതി തീരുമാനിച്ചിട്ടില്ല.

മഠാധിപതിമാരുടെ സാന്നിധ്യം അത്യാവശ്യമായ ചാതുര്‍മാസ്യ പ്രൂജ ജൂലൈയില്‍ മാത്രമെ നടക്കുകയുള്ളൂ.

ശങ്കരരാമന്‍ വധക്കേസില്‍ പൊലീസ് അറസ്റു ചെയ്തതിനു ശേഷം ജൂണ്‍ എട്ടിനാണ് ഇവര്‍ കളൈവിയിലെ ആശ്രമത്തില്‍ നിന്നും കാഞ്ചി മഠത്തിലേക്കു തിരിച്ചെത്തിയത്. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ മഠത്തില്‍ പോകരുതെന്ന് ജാമ്യം നല്‍കുന്ന വേളയില്‍ കോടതി ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ജൂണ്‍ 10 വെള്ളിയാഴ്ച രാവിലെ ചെന്നൈക്കടുത്ത പൂനമലൈയിലെ ഒരു ക്ഷേത്രത്തിലെ കുംഭാഭിഷേകച്ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ ജയേന്ദ്രസരസ്വതി പോയതിനാല്‍ വിജയേന്ദ്രസരസ്വതിയാണ് മഠത്തില്‍ ചന്ദ്രമൗലീശ്വരപൂജ നിര്‍വഹിച്ചത്. കുംഭാഭിഷേകം നടക്കുന്ന ക്ഷേത്രം കഴിഞ്ഞ ദിവസം ഇരുമഠാധിപതിമാരും സന്ദര്‍ശിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X