കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 ലക്ഷത്തോളം വോട്ടര്‍മാര്‍ കുറഞ്ഞു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍25 ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് സംസ്ഥാനത്ത് വോട്ടുചെയ്യാന്‍ കഴിഞ്ഞില്ലെന്ന്സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

2000ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 24 ലക്ഷം വോട്ടര്‍മാര്‍ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍വോട്ട് ചെയ്യാന്‍് കഴിഞ്ഞില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2000ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 2,32,66,478 വോട്ടര്‍മാരാണുണ്ടായിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കിയ പട്ടിക അനുസരിച്ച് 2,08,46,617 വോട്ടര്‍മാരാണുള്ളത്. 24,19,861 വോട്ടര്‍മാരുടെ കുറവാണുണ്ടായിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X