അദ്വാനി ബിജെപി ആസ്ഥാനത്തെത്തി
ദില്ലി: രാജി പിന്‍വലിച്ചതിനു ശേഷം എല്‍. കെ. അദ്വാനി ബിജെപി ആസ്ഥാനത്തെത്തി. ആഘോഷപ്രതീതിയോടെയാണ് പ്രവര്‍ത്തകര്‍ അദ്വാനിയെ വരവേറ്റത്.
തന്റെ ജിന്ന പ്രസ്താവനയെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ നാല് ദിവസം നീണ്ട പ്രതിസന്ധിയെ കുറിച്ച് ഒന്നും പറയാന്‍ അദ്വാനി തയ്യാറായില്ല.
അദ്വാനി അശോകാ റോഡിലെ ബിജെപി ഓഫീസിലെത്തുമ്പോള്‍ സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് അദ്ദേഹത്തെ വരവേറ്റത്. ബീഹാറില്‍ ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നതു വരെ ആഘോഷങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അദ്വാനി പ്രവര്‍ത്തകരോട് പറഞ്ഞു.
എം. വെങ്കയ്യനായിഡു, സുഷമ സ്വരാജ്, മുക്താര്‍ അബ്ബാസ് നഖ്വി, വി. കെ. മല്‍ഹോത്ര എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications