എന്‍സിഐ സംസ്ഥാനകമ്മറ്റി യോഗം ആരംഭിച്ചു
തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ്(ഇന്ദിര) പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന കമ്മിറ്റി യോഗം ജൂണ്‍ 11 ശനിയാഴ്ച തിരുവനന്തപുരത്ത് ആരംഭിച്ചു. പാര്‍ട്ടി നേതാവ് കെ. കരുണാകരന്‍, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍, സീനിയര്‍ വൈസ്പ്രസിഡന്റ് എം. എ. ജോണ്‍, ട്രഷറര്‍ കോടോത്ത് ഗോവിന്ദന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കരുണാകരപക്ഷക്കാരായ എംഎല്‍എമാരുടെ രാജി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നു കരുതുന്നു. ജൂലൈയില്‍ നടക്കാനിരിക്കുന്ന നിയമസഭാസമ്മേളനത്തിനു മുന്‍പു തന്നെ എംഎല്‍എമാര്‍ രാജി വയ്ക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications