കോള: സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സുധീരന്‍
കൊല്ലം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ ആവശ്യപ്പെട്ടു.
ജനങ്ങളുടെ താത്പര്യമാണ് സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതെന്നതിനാല്‍ ഹൈക്കക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള കടമ സര്‍ക്കാരിനുണ്ടെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്കെരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്ലാച്ചിമട സമരസമിതി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിവെള്ള ശ്രോതസുകളിന്മേലുള്ള ജനങ്ങളുടെ ജന്മാവകാശം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമരം. ഒരു പ്രദേശത്തെ കുടിവെള്ള ശ്രോതസുകളിന്മേല്‍ ജനങ്ങളെ പോലെ തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ക്കും തുല്യാവകാശമുണ്ടെന്ന കോടതി വിധിയെ നീതികരിക്കാവുന്നതല്ല.
മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്കു നീതി നിഷേധിച്ചപ്പോള്‍ കോടതികള്‍ ജനങ്ങള്‍ക്കു അനുകൂലമായ നിര്‍ണായകമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്ലാച്ചിമട പ്രശ്നത്തില്‍ കോടതി ജനങ്ങള്‍ക്കൊപ്പമായിരുന്നു നില്‍ക്കേണ്ടിയിരുന്നത്- സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications