എന്‍സിഐ ഒരു മുന്നണിയിലുണ്ടാകും: മുരളി
കൊല്ലം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) ഏതെങ്കിലും ഒരു മുന്നണിയിലുണ്ടാകുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
തങ്ങള്‍ യുഡിഎഫിനോ ബിജെപിക്കോ ഒപ്പമാകില്ലെന്നും മൂന്നാം മുന്നണിയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
നേരത്തെ അനുരഞ്ജന ശ്രമം നടത്തിയ എ. കെ. ആന്റണിയെ ഇപ്പോള്‍ തങ്ങള്‍ക്കെല്ലാം സംശയമുണ്ട്. സോണിയാഗാന്ധിക്ക് ആന്റണിയെ അത്രയ്ക്കു വിശ്വാസമാണെങ്കില്‍ ആന്റണി പറഞ്ഞാല്‍ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമായിരുന്നല്ലോയെന്ന് മുരളി പറഞ്ഞു.
ആന്റണി സോണിയയുമായി സംസാരിച്ചു കഴിഞ്ഞയുടനെയാണ് തനിക്കെതിരെ സസ്പെന്‍ഷന്‍ തീരുമാനമുണ്ടായത്. ആന്റണിക്ക് രാജ്യസഭാ സീറ്റ് ലഭിക്കുകയും ചെയ്തു. ആന്റണി രാജ്യസഭാ സീറ്റ് തട്ടിയെടുത്തുവെന്ന് കരുണാകരന്‍ പറയുന്നത് ഇതൊക്കെ വച്ചാണ്.
സുലൈമാന്‍ റാവുത്തറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (എസ്) നാഷണല്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ ചര്‍ച്ച നടത്തിയിട്ടില്ല. റാവുത്തറുമായും കടന്നപ്പള്ളിയായുമൊക്കെ ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും അത് രാഷ്ട്രീയചര്‍ച്ചയായിരുന്നില്ലെന്ന് മുരളി വ്യക്തമാക്കി.












Click it and Unblock the Notifications