കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതി കാറിന്റെ വില കുറച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: മാരുതി 800 മോഡല്‍ കാറിന്റെ വില16,000 രൂപ കുറച്ചു. ഇതോടെ മാരുതി 800 മോഡലിന്റെ വില രണ്ട് ലക്ഷം രൂപയില്‍ താഴെയായി.

ജൂണ്‍ 13 തിങ്കളാഴ്ചയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. 16,286 രൂപ കുറച്ചതോടെ മാരുതി 800 മോഡല്‍ നോണ്‍ എസി കാറിന്റെ വില 1.99 ലക്ഷമായി. 2.38 ലക്ഷം രൂപ വിലയുണ്ടായിരുന്ന മാരുതി 800 എസി കാറിന്റെ വില 2.22 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്.

മാരുതി 800 മോഡല്‍ കാറിന്റെ വില്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 30 ശതമാനം കുറവുണ്ടായതോടെയാണ് വില കുറച്ചത്. 2003-04 സാമ്പത്തിക വര്‍ഷത്തില്‍ 1,67,561 കാറുകള്‍ വിറ്റിരുന്ന സ്ഥാനത്ത് 2004-05 വര്‍ഷം 1,16,262 കാറുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ സാമ്പത്തികവര്‍ഷം ആദ്യത്തെ രണ്ട് മാസം കാര്‍ വില്പന 38 ശതമാനം കുറയുകയും ചെയ്തു. കാര്‍ വില്പന കുറയുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X