എയര്‍ഹോസ്റസിനോട് മോശമായി പെരുമാറിയതിന് അറസ്റില്‍
കൊല്‍ക്കത്ത: വിമാനത്തില്‍ വച്ച് എയര്‍ഹോസ്റസിനോട് അപമര്യാദയായി പെരുമാറിയതിന് അഞ്ചു യാത്രക്കാരെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റു ചെയ്തു.
ബാങ്കോക്ക്-കൊല്‍ക്കത്ത ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരാണ് പൊലീസ് പിടിയിലായത്. ഗൊരഖ്പൂരില്‍ നിന്നുള്ള എല്‍. എം ഗുപ്ത, എസ്. റാം, വി.കെ ഗുപ്ത, ആര്‍. പ്രസാദ്, ആര്‍.എച്ച് ശാസ്ത്രി എന്നിവരെയാണ് എയര്‍ഹോസ്റസിന്റെ പരാതിയെ തുടര്‍ന്ന് അറസ്റു ചെയ്തത്.
വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലിറങ്ങിയ ഉടനെയാണ് ഇവരെ പൊലീസ് അറസ്റുചെയ്തത്.












Click it and Unblock the Notifications