വി.എസ് സ്വന്തം വഴി തേടണം: കൊടിക്കുന്നില്‍

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: പാര്‍ട്ടിയില്‍ നിന്ന് അപമാനിച്ചു പുറത്താക്കുന്നതിനു മുമ്പ് വി. എസ്. അച്യുതാനന്ദന്‍ സ്വന്തം വഴി തേടണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്.

വി. എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയിലെ ഒന്നാമനാണെന്ന് പറഞ്ഞ പിണറായി വിജയന്‍ ഉദ്ദേശിച്ചത് പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകുന്നവരില്‍ ഒന്നാമന്‍ എന്നാണ്. ഗ്രൂപ്പിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന സിപിഎമ്മില്‍ നടക്കുന്നത് എന്താണെന്ന് ജനം കാണുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അച്യുതാനന്ദന്‍ കണ്ണൂരില്‍ പ്രവേശിക്കുന്നത് വിലക്കി. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്നതോടെയാണ് വീണ്ടും പ്രവേശനം അനുവദിച്ചത്- സുരേഷ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്