കശ്മീര്‍ പ്രശ്നം രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാം: മുഷറഫ്
കൊലാലമ്പൂര്‍: ഇരുരാജ്യങ്ങളും സന്നദ്ധമാണെങ്കില്‍ കശ്മീര്‍ പ്രശ്നം നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹരിക്കാവുന്നതാണെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.
ഒരു പരിഹാരമാര്‍ഗത്തിലെത്താന്‍ ഇരുരാജ്യത്തിലെയും നേതൃത്വത്തിന് കഴിയണമെന്നതാണ് പ്രധാനം. അതിനുള്ള ഇച്ഛയുണ്ടെങ്കില്‍ രണ്ടാഴ്ച കൊണ്ട് പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
സിയാച്ചിനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിവരികയാണ്. ഇക്കാര്യത്തില്‍ ഒരു ധാരണയിലെത്താനാവുമെന്നാണ് തന്റ പ്രതീക്ഷ- മുഷറഫ് പറഞ്ഞു.












Click it and Unblock the Notifications