കൊടുംചൂടു മൂലം ജയില്‍പുള്ളികള്‍ മരിച്ചു
ഔറംഗാബാദ്: ഔറംഗാബാദ് ഡിവിഷണല്‍ ജയിലിലെ മൂന്ന് തടവുകാര്‍ കടുത്ത ചൂടു മൂലം മരിച്ചു.
മൂന്നുപേരില്‍ വിനയ് ശര്‍മയെന്നയാള്‍ ജൂണ്‍ 12 ഞായറാഴ്ചയും ബിം പാസ്വാന്‍, കേദര്‍ തിവാരി എന്നിവര്‍ തിങ്കളാഴ്ചയുമാണ് മരിച്ചത്. ചൂടു മൂലം അവശരായ ഇവരെ സദാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജയിലിലെ തടവുകാരുടെ എണ്ണം കൂടിയതു കൊണ്ടാണ് ഇവര്‍ മരിക്കാനിടയായതെന്ന് ആരോപണമുണ്ട്. 78 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന ജയിലില്‍ ഇപ്പോള്‍ 570 പേരാണുള്ളത്.












Click it and Unblock the Notifications