ആന്‍ഡമാനിലും സുമാത്രയിലും ഭൂചലനം
ദില്ലി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും സുമാത്രയുടെ തീരങ്ങളിലും ജൂണ്‍ 14 ചൊവാഴ്ച വെളുപ്പിന് ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതാണിത്.
ആദ്യത്തെ ഭൂചലനം നിക്കോബാറിലെ കമോര്‍ട്ട ദ്വീപില്‍ ചൊവാഴ്ച വെളുപ്പിന് ഏകദേശം ഒരു മണിക്കാണ് നടന്നത്. റിക്ടര്‍ സ്കെയിലില്‍ 5.2 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രാ ദ്വീപിലെ പടിഞ്ഞാറന്‍ ഭാഗത്തെ തീരപ്രദേശത്തായാണ് ഭൂകമ്പമാപിനിയില്‍ 5.3 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്.
ഭൂചലനങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications