കരുണാകരന്‍- എംഎല്‍എ ചര്‍ച്ച ചൊവ്വാഴ്ചയില്ല
തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയോട് ആഭിമുഖ്യമുള്ള എംഎല്‍എമാുമായി കെ.കരുണാകരന്‍ ജൂണ്‍ 14 ചൊവ്വാഴ്ച ചര്‍ച്ച നടത്തില്ല. കരുണാകരന്‍ ചൊവ്വാഴ്ച തൃശൂര്‍ക്കു പോയതിനാലാണ് ചര്‍ച്ച നടത്താത്തത്.
എംഎല്‍എമാര്‍ ഓരോരുത്തരെയായി കരുണാകരന്‍ കാണുമെന്നും രാജിക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായേക്കുമെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കരുണാകരന്‍ വിളിച്ചിട്ടുള്ള എംഎല്‍എമാര്‍ പാര്‍ട്ടി പ്രസിഡന്റ് മുരളീധരനുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
കരുണാകരനോട് കൂറു പുലര്‍ത്തുന്ന ഒന്‍പത് എംഎല്‍എമാരും രാജിക്കു തയ്യാറായേക്കുമെന്നാണ് സൂചന. നിയസഭാ സമ്മേളനത്തിനു മുന്‍പ് എംഎല്‍എമാരെക്കൊണ്ട് രാജി വയ്പ്പിക്കാനാണ് എന്‍സിഐ ആലോചിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാവും രാജി. ആദ്യഘട്ടത്തില്‍ അഞ്ച് എംഎല്‍എമാരും രണ്ടാംഘട്ടത്തില്‍ നാല് എംഎല്‍എമാരുമായിരിക്കും രാജിവയ്ക്കുക.












Click it and Unblock the Notifications