കരിമണല്‍ ഖനനം: സര്‍വ്വകക്ഷിയോഗം ചൊവ്വാഴ്ച
തിരുവനന്തപുരം: കരിമണല്‍ ഖനനം സംബന്ധിച്ച് ജോണ്‍ മാത്യു കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേലുള്ള സര്‍വ്വകക്ഷിയോഗം ജൂണ്‍ 14 ചൊവ്വാഴ്ച നടക്കും. വ്യവസായമന്ത്രി ഇബ്രാഹീംകുഞ്ഞാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
ആലപ്പുഴ എംപി, എംഎല്‍എമാര്‍, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, ജനപ്രതിനിധികള്‍ എന്നിവരെയാണ് ചര്‍ച്ചക്കു വിളിച്ചിരിക്കുന്നത്.
എന്നാല്‍ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നാരോപിച്ച് യോഗത്തില്‍ പങ്കെടുക്കില്ലെന്നും സുധീരന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഖനനം സംബന്ധിച്ച അന്വേഷണം കുടുതല്‍ സുതാര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications