റിലയന്‍സ്: സ്വത്തുതര്‍ക്കം ജൂലൈ ആറിന് തീര്‍ന്നേക്കും
ദില്ലി: റിലയന്‍സ് വ്യവസായ സാമ്രാജ്യത്തിന്റെ ഉടമസ്ഥതയെ ചൊല്ലി അംബാനി സഹോദരന്‍മാര്‍ തമ്മില്‍ നടക്കുന്ന തര്‍ക്കം താമസിയാതെ അവസാനിച്ചേക്കും. ജൂലൈ ആറിന് സ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ച അംബാനി സഹോദരന്‍മാരുടെ ഒത്തുതീര്‍പ്പു പ്രഖ്യാപനമുണ്ടായേക്കും.
ജൂലൈ ആറിന് ഇരുസഹോദരന്‍മാരുടെയും പിതാവും റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായി അംബാനിയുടെ മൂന്നാം ചരമവാര്‍ഷികമാണ്.
ഒത്തുതീര്‍പ്പനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐപിസിഎല്‍ എന്നിവയുടെ ഉടമസ്ഥത മുകേഷ് അംബാനിക്കായിരിക്കും. റിലയന്‍സ് എനര്‍ജി ലിമിറ്റഡ്, റിലയന്‍സ് കാപിറ്റല്‍, റിലയന്‍സ് ഇന്‍ഫോകോം എന്നീ കമ്പനികള്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലാവും.
ഒത്തുതീര്‍പ്പിന് അന്തിമരൂപം നല്‍കുന്നതിന് ചര്‍ച്ച നടന്നുവരികയാണ്. ഐസിഐസിഐ ചെയര്‍മാനും അംബാനിയുടെ കുടുംബ സുഹൃത്തുമായ കെ. വി. കമ്മത്താണ് ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവച്ചത്. കഴിഞ്ഞ ഒരു മാസമായി ഒത്തുതീര്‍പ്പ് പ്രക്രിയ വേഗത്തില്‍ നടന്നുവരികയാണ്. സ്വത്തുതര്‍ക്കം എത്രയും പെട്ടെന്ന് തീര്‍ക്കുന്നതിനായി ധീരുഭായി അംബിനിയുടെ വിധവ കോകിലബെന്‍ ഇരുസഹോദരന്‍മാരെയും മിക്കവാറും എല്ലാ ദിവസവും പ്രത്യേകമായി കാണാറുണ്ട്.












Click it and Unblock the Notifications