കേരളത്തില്‍ ട്രോളിംഗ് നിരോധനം തുടങ്ങി
തിരുവനന്തപുരം: ജൂണ്‍ 14 ചൊവാഴ്ച അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. 45 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.
ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി യന്ത്രവത്കൃത ബോട്ടുകളെ മത്സ്യബന്ധനത്തിന് അനുവദിക്കില്ല. അതേ സമയം നിരോധനം പരമ്പരാഗത വള്ളങ്ങളില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബാധകമല്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളതീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കും നിരോധനം ബാധകമാണ്.
നിരോധന കാലയളവില്‍ കടലില്‍ 24 മണിക്കൂറും പെട്രോളിംഗ് ഉണ്ടായിരിക്കും. ട്രോളിംഗ് കാലയളവില്‍ വിദേശ കപ്പലുകള്‍ മത്സ്യബന്ധനം നടത്തുന്നത് തടയുന്നതിന് കേന്ദ്രസര്‍ക്കാറിനെ ഫിഷറീസ് വകുപ്പ് സമീപിച്ചിട്ടുണ്ട്. ട്രോളിംഗ് കാലയളവില്‍ തീരദേശത്ത് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തീരസംരക്ഷണ സേനയുടെ സഹായം സംസ്ഥാനം ആവശ്യപ്പെട്ടതായി മന്ത്രി ഡൊമനിക് പ്രസന്റേഷന്‍ അറിയിച്ചു.
അതേ സമയം ട്രോളിംഗിനെതിരെ ഈ വര്‍ഷവും ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സുനാമി കടലാക്രമണം സൃഷ്ടിച്ച ദുരന്തങ്ങള്‍ക്കു ശേഷം തീരദേശം വീണ്ടും സജീവമാകുന്നതിനിടയിലാണ് ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്.












Click it and Unblock the Notifications