ചലച്ചിത്രനടി മയൂരി ആത്മഹത്യ ചെയ്തു
ചെന്നൈ: പ്രശസ്ത ചലച്ചിത്രനടി മയൂരി അണ്ണാനഗറിലുള്ള വസതിയില്‍ ആത്മഹത്യ ചെയ്തു. തൂങ്ങിമരിക്കുകയായിരുന്നു.
ആകാശഗംഗ, സമ്മര്‍ ഇന്‍ ബത്ലഹേം, അരയന്നങ്ങളുടെ വീട്, പ്രേംപൂജാരി, ചന്ദാമാമ തുടങ്ങിയ മലയാള ചിത്രങ്ങളിലും മന്മഥന്‍, കനാകണ്ടേന്‍, വിസില്‍, റെയിന്‍ബോ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളായി വയറുവേദനയെ തുടര്‍ന്ന് അവര്‍ മരുന്നുകഴിച്ചുവരികയായിരുന്നുവെന്ന് കുംടുംബവൃത്തങ്ങള്‍ അറിയിച്ചു.
വിദേശത്തു പഠിക്കുന്ന സഹോദരന് മയൂരിയെഴുതിയ കത്ത് വീട്ടില്‍ നിന്നും കണ്ടെടുത്തു. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
മയൂരിയുടെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി കില്‍പോക്ക് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.












Click it and Unblock the Notifications