Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: നാലുപേര്‍ അറസ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനായ വിജിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ പൊലീസ് അറസ്റു ചെയ്തു.

ആര്യാട് പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ തൈലംതറവെളിയില്‍ രതീഷ്, കാരിക്കുഴിയില്‍ കേസരി സുര, വഴിത്തലയില്‍ സാബു, വള്ളിക്കാട്ട് ലിബോയി എന്നിവരാണ് അറസ്റിലായത്. ജൂണ്‍ 15 ബുധനാഴ്ച രാത്രി 11 മണിയോടെ മാരാരിക്കുളത്തു വച്ചാണ് ഇവര്‍ പിടിയിലായത്.

ജൂണ്‍ 12 ഞായറാഴ്ച രാത്രി എഴരക്കാണ് വിജി(28)യെ ഇവര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. സംഭവത്തില്‍ വിജിയുടെ അച്ഛന്‍ കൃഷ്ണപിളള, സഹോദരന്‍ ശശി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കു പറ്റിയിരുന്നു. ഇവര്‍ ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിജിയുടെ അമ്മ ഓമനക്കും അക്രമത്തില്‍ വെട്ടേറ്റിരുന്നു. വിജിയുടെ വീടിനു നേരെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ മൂന്നാംതവണയാണ് അക്രമമുണ്ടായത്.

കൊലപാതകത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. ഇവര്‍ക്കൊപ്പമുളള അഞ്ചുപേരെ ഇനിയും പിടികിട്ടാനുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+