പണിമുടക്ക്: മൂന്നാറിലെ തൊഴിലാളികള്‍ പിന്മാറി
ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ നടത്തി വരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്നും മൂന്നാര്‍ മേഖലയിലുള്ള തേയിലത്തോട്ടം തൊഴിലാളികള്‍ പിന്മാറി.
എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളില്‍ പെട്ട തൊഴിലാളികളാണ് പ്രധാനമായും പിന്മാറിയിരിക്കുന്നത്. സിഐടിയു യൂണിയന്‍ ജൂണ്‍ 16 വ്യാഴാഴ്ച കൂടി പണിമുടക്ക് നടത്തുമെന്ന് അറിയിച്ചെങ്കിലും തൊഴിലാളികള്‍ പണിക്കിറങ്ങിയിട്ടുണ്ട്.
തേയില രംഗത്തെ പ്രതിസന്ധി പരിഗണിച്ചാണ് പണിമുടക്ക് നിര്‍ത്തിവയ്ക്കുന്നതെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു. അതേസമയം ഇടുക്കി ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ പണിമുടക്ക് പൂര്‍ണ്ണമാണ്.












Click it and Unblock the Notifications