Get Updates
Get notified of breaking news, exclusive insights, and must-see stories!

കടകംപള്ളി മണിച്ചനില്‍ നിന്നും പണം വാങ്ങിയിട്ടില്ല: വിജയകുമാര്‍

തിരുവനന്തപുരം: സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ 50,000 രൂപ മണിച്ചനില്‍ നിന്നും വാങ്ങിയിട്ടില്ലെന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍ കോടതിയെ അറിയിച്ചു.

കടകംപള്ളി സുരേന്ദ്രനെതിരായ മാസപ്പടി കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ സാക്ഷിവിസ്താരത്തിനിടെയാണ് എം. വിജയകുമാര്‍ ഇക്കാര്യം അറിയിച്ചത്. മാസം തോറും അവിഹിതമായി തുക കൈപ്പറ്റി വ്യക്തിപരമായ ആവശ്യത്തിനുപയോഗിക്കുന്നതിനാണ് മാസപ്പടി എന്നു പറയുന്നതെന്നും സിപിഎമ്മിലെ ചിലര്‍ മാസപ്പടിക്കാരാണെന്ന് പരാതി ഉണ്ടായപ്പോള്‍ പാര്‍ട്ടി അതേക്കുറിച്ചന്വേഷിച്ചുവെന്നും വിജയകുമാര്‍ വിശദീകരിച്ചു. എം.സത്യനേശന്‍, സി.ഗൗതമന്‍ എന്നിവര്‍ മാസപ്പടിക്കാരാണെന്ന് കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ കടംപള്ളി സുരേന്ദ്രന്‍ മണിച്ചനില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

1999 ലെ പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മണിച്ചനില്‍ നിന്നും ഫണ്ടിലേക്ക് സംഭാവന വാങ്ങിയെന്നും അതിന് രസീതു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയ സിപിഎം കമ്മിഷന്റെ ചെയര്‍മാനെന്ന നിലയിലാണ് വിജയകുമാര്‍ കോടതി മുമ്പാകെ മൊഴി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+