സാമൂഹ്യനീതി ഉറപ്പാക്കി നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കിയും സാമൂഹ്യവിദ്വേഷം സൃഷ്ടിക്കാതെയും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി നിയമസഭയില്‍ ചര്‍ച്ച നടത്തിയിരുന്നു. സാമൂഹ്യനീതി എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നു തന്നെയാണ് നിയമസഭയുടെ ആഹ്വാനം.
മതേതരത്വത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മനുഷ്യന് പ്രാണവായു പോലെയാണ് കോണ്‍ഗ്രസിന് മതേതരത്വം. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മതേതരത്വത്തിനായി പട നയിക്കുകയാണ്. അതുപോലെത്തന്നെ സാമൂഹ്യനീതി ഉറപ്പിക്കുന്ന കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും കോണ്‍ഗ്രസിന് ഉണ്ടാകില്ല.
ചില സമയങ്ങളില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ടെന്നും അതു പരിഹരിക്കുവാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications