മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി കോടതിയില്‍ കീഴടങ്ങി
ജജ്ഹര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ പ്രതിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി ജൂണ്‍ 18 ശനിയാഴ്ച കോടതിയില്‍ കീഴടങ്ങി.
പട്ടൗഡിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ വെള്ളിയാഴ്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന ആറ് പ്രതികളില്‍ പട്ടോഡി മാത്രമാണ് കീഴടങ്ങിയത്. ജജ്ഹറിലെ ഒരു കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്.
ജൂണ്‍ മൂന്നിന് ഒരു കൃഷ്ണമൃഗത്തെയും രണ്ട് മുയലുകളുെം വേട്ടയാടിയതിനാണ് പട്ടൗഡിക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications