കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി
തിരുവനന്തപുരം: കെപിസിസി യോഗം കഴിഞ്ഞിറങ്ങിയ ചാത്തന്നൂര്‍ എംഎല്‍എ പ്രതാപവര്‍മ തമ്പാനും കെപിസിസി അംഗം കെ. സുദര്‍ശനന്‍പിള്ളയും ഏറ്റുമുട്ടി. പിള്ളയുടെ ചവിട്ട് കൊണ്ട തമ്പാന്‍ റോഡില്‍ വീണു.
ജൂണ്‍ 18 ശനിയാഴ്ച കോഓപ്പറേറ്റീവ് ബാങ്ക് ടവേഴ്സില്‍ നടന്ന കെപിസിസി യോഗത്തിനു ശേഷമാണ് നേതാക്കളുടെ പൊലീസിന്റെ സാന്നിധ്യത്തില്‍ കൈയാങ്കളി നടന്നത്. വാക്കേറ്റത്തിനൊടുവിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ആദ്യം ഇരുവരും പരസ്പരം പിടിച്ചുതള്ളി. പിന്നീട് സുദര്‍ശനന്‍പിള്ള പാഞ്ഞുവന്ന് തമ്പാനെ ചവിട്ടിവീഴ്ത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്നുവര്‍ പിടിച്ചുമാറ്റിയെങ്കിലും ഇരുവരും പരസ്പരം അസഭ്യങ്ങള്‍ പറയുന്നത് തുടര്‍ന്നു. നേതാക്കള്‍ ഇടപെട്ടാണ് രണ്ടു നേതാക്കളെയും ശാന്തരാക്കിയത്.












Click it and Unblock the Notifications