ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

കിളിമാനൂര്‍: മകളുടെ പ്രണയത്തില്‍ രോഷം മൂത്ത് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

പൊയ്കക്കട ലിജുഭവനില്‍ പാറമണി എന്നറിയപ്പെടുന്ന മണിയന്‍ ആണ് ഭര്യ ലൈലയേയും (55) മക്കളായ ലിനു (22), ലിന്റു (20) എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയശേഷം വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ചത്.

രണ്ടാമത്തെ മകള്‍ എംഎസ്സി വിദ്യാര്‍ഥിനിയായ ലിനു അയല്‍വാസിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത മണിയന്‍ രോഷം മൂത്ത് കൂട്ടക്കൊലയും ആത്മഹത്യയും നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുത്തമള്‍ ലേജു മാസങ്ങള്‍ക്ക് മുമ്പ് ഒരു യുവാവിനെ പ്രണയിച്ച് വീടുവിട്ടുപോയിരുന്നു.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്