രാഹുലിനെ കണ്ടെത്തുന്നതിന് ഒരു ലക്ഷം രൂപ പാരിതോഷികം
ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥി രാഹുലിനെ കണ്ടെത്തുന്നതിന് സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
രാഹുലിന്റെ വിട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇത്. രാഹുലിനെ കാണാതായതിനെ കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതു വരെ പ്രത്യേക പോലീസ് സംഘം കേസ് അന്വേഷിക്കുമെന്നും സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications