അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ പുതിയ കമ്പനി
മുംബൈ: റിലയന്‍സിന്റെ വിഭജനത്തെ തുടര്‍ന്ന് അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ പുതിയ കമ്പനി നിലവില്‍വരും. അനില്‍ ധീരുഭായ് അംബാനി എന്റര്‍പ്രൈസസ് എന്നായിരിക്കും പുതിയ കമ്പനിയുടെ പേര്.
റിലയന്‍സ് വിഭജനത്തിന് ശേഷം മുംബൈയില്‍ ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അനില്‍ അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. അനില്‍ ധീരുഭായ് അംബാനി എന്റര്‍പ്രൈസസിന്റെ കീഴില്‍ റിലയന്‍സ് എനര്‍ജി, റിലയന്‍സ് ക്യാപിറ്റല്‍, ഇന്‍ഫോകോം എന്നീ സ്ഥാപനങ്ങള്‍ ആയിരിക്കും ഉള്‍പ്പെടുക.
ഈ പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡിന് യാതൊരു പങ്കുമുണ്ടാവില്ലെന്നും അനില്‍ പറഞ്ഞു.
മുംബൈയില്‍ ഞായറാഴ്ച ചേര്‍ന്ന റിലയന്‍സ് ക്യാപിറ്റലിന്റെയും റിലയന്‍സ് എനര്‍ജിയുടെയും ബോര്‍ഡ് യോഗങ്ങള്‍ അനില്‍ അംബാനിയെ ചെയര്‍മാനായി തിരഞ്ഞെടുത്തു.












Click it and Unblock the Notifications